മെഗാ ക്രിസ്മസ് കരോൾ
1490796
Sunday, December 29, 2024 5:45 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയുടെ ഇരുനൂറാം ജൂബിലിയുടെ ഭാഗമായി കത്തീഡ്രൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ 200 പേർ ചേർന്ന് മെഗാ ക്രിസ്മസ് കരോൾ നടത്തി. ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
ആർച്ച് പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ, അസി. വികാരിമാരായ ഫാ. തോമസ് ആലപ്പാട്ടുകുന്നേൽ, ഫാ. ജിതിൻ ചാത്തനാട്ട്, പിതൃവേദി പ്രസിഡന്റ് റെജി കൈപ്പൻപ്ലാക്കൽ, സെബാസ്റ്റ്യൻ കുരിശുകുന്നേൽ, സാബു പള്ളത്ത്, റോബിൻ എന്നിവർ പ്രസംഗിച്ചു.