ദേശീയ സീനിയർ പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ്: കേരളം സെമിയിൽ
1490884
Sunday, December 29, 2024 7:27 AM IST
ചങ്ങനാശേരി: 53 വർഷത്തെ ചരിത്രം മാറ്റിക്കുറിച്ചു സീനിയർ ദേശീയ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള സീനിയർ പുരുഷ വിഭാഗം ടീം ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ.
ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരളം 24ന് എതിരെ 45 ഗോളുകൾക്ക് ഉത്തർപ്രദേശിനെ പരാജയപ്പെടുത്തിയാണ് സെമിഫൈനലിലേക്ക് പ്രവശിച്ചത്. ഇന്ന് നടക്കുന്ന സെമിഫൈനലിൽ സർവീസസ് ആണ് കേരളത്തിന്റെ എതിരാളികൾ.
ആന്ധ്രാപ്രദേശിനെ 20നെതിരേ 39 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സർവീസസ് സെമിഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. രണ്ടാം സെമിഫൈനലിൽ ഇന്ത്യൻ റെയിൽവേ, ചണ്ഡിഗഡുമായി ഏറ്റുമുട്ടും.