വടയാർ പള്ളിയിൽ ദർശന തിരുനാളിന് കൊടിയേറി
1490880
Sunday, December 29, 2024 7:20 AM IST
വടയാർ: ചരിത്രപ്രസിദ്ധമായ വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ ദർശന തിരുനാളിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മൂവാറ്റുപുഴ രൂപത ബിഷപ്പ് മാർ യൂഹാനോൻ തെയോഡേഷ്യസ് മെത്രാപ്പോലിത്താ മുഖ്യകാർമികത്വം വഹിച്ചു.
ക്രിസ്മസിന്റെ സംസ്കൃതി ചെറുതാകാനുള്ള മനസാണെന്നും ചെറുതാകാനും തോൽക്കാനും മനസുള്ളവരായി നാം മാറുമ്പോഴാണ് ദൈവ സ്നേഹം നമുക്ക് അനുഭവവേദ്യമാകുന്നതെന്നും മൂവാറ്റുപുഴ രൂപത ബിഷപ് യുഹാനോൻ മാർ തെയോഡേഷ്യസ് മെത്രാപ്പോലിത്ത. വടയാർ ഉണ്ണിമിശിഹ പള്ളിയിൽ തിരുനാൾ സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു ബിഷപ്. ക്രിസ്മസ് വിഭാവനം ചെയ്യുന്ന മാലാഖമാർ ആശംസിച്ച സമാധാനം ലഭ്യമാകുന്നില്ല. എളിമയുള്ളവരായി മാറി സമന്വയത്തിന്റെ പാത സ്വീകരിച്ചാൽ സന്തോഷവും സമാധാനവും ജീവിതത്തിൽ നിറയുമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
വടയാർ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ, ഫാ. മാത്യുപെരുമായൻ, ഫാ. ജോമോൻ തൈപറമ്പിൽ,ഫാ. ജോർജ് കുന്നത്ത്, ഫാ. ജോയിപാനാപ്പൂര, ഫാ. പോൾചെറുതോട്ടുപുറം, തിരുനാൾ പ്രസുദേന്തിമാരായ മനോജ് മാളിയേക്കൽ, അഖിൽ മനോജ് മാളിയേക്കൽ, അലൻ മനോജ് മാളിയേക്കൽ, ആൻഡീസ് മനോജ് മാളിയേക്കൽ, അഡ്വ. മോൻസ് ജോസഫ് എംഎൽഎ, സി.കെ. ആശ എം എൽഎ,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, പഞ്ചായത്ത് അംഗങ്ങളായ അനിൽ ചെള്ളാങ്കൽ, സേതുലക്ഷ്മി അനിൽകുമാർ കൈക്കാരന്മാരായ സേവ്യർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, വൈസ് ചെയർമാൻ ജോസ്മാത്യു ചെറുതോട്ടുപുറം തുടങ്ങിയവർ സംബന്ധിച്ചു. വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും ഇതോടൊപ്പം ആഘോഷിച്ചു. കുരുന്നുകൾക്ക് മധുരപലഹാര വിതരണവും നടത്തി.