കോ​​ട്ട​​യം: മൂ​​ന്നു​​മാ​​സ​​ത്തി​​നി​​ടെ ജി​​ല്ല​​യി​​ൽ എ​​ക്‌​​സൈ​​സും പോ​​ലീ​​സും വ​​നം​​വ​​കു​​പ്പും ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ 23.69 കി​​ലോ ക​​ഞ്ചാ​​വ് പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​യി എ​​ക്‌​​സൈ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ ആ​​ർ. ജ​​യ​​ച​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ മ​​ജി​​സ്‌​​ട്രേ​​റ്റി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന എം. ​​അ​​മ​​ൽ മ​​ഹേ​​ശ്വ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ക​​ള​​ക്‌​​ട​​റേ​​റ്റി​​ൽ ചേ​​ർ​​ന്ന ജി​​ല്ലാ ജ​​ന​​കീ​​യ ക​​മ്മി​​റ്റി​​യോ​​ഗ​​ത്തി​​ൽ റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

എ​​ക്‌​​സൈ​​സും പോ​​ലീ​​സും വ​​നം​​വ​​കു​​പ്പും ചേ​​ർ​​ന്ന് 103 പ​​രി​​ശോ​​ധ​​ന​​ക​​ളും എ​​ക്‌​​സൈ​​സ് വ​​കു​​പ്പ് 3426 പ​​രി​​ശോ​​ധ​​ന​​ക​​ളും ന​​ട​​ത്തി. ഒ​​രു ക​​ഞ്ചാ​​വ് ചെ​​ടി, 52 ഗ്രാം ​​ഹെ​​റോ​​യി​​ൻ, 200 ഗ്രാം ​​ബ്രൗ​​ൺ ഷു​​ഗ​​ർ, 15 ഗ്രാം ​​ഹാ​​ഷി​​ഷ് ഓ​​യി​​ൽ, 517 മി​​ല്ലി​​ഗ്രാം എം​​ഡി​​എം​​എ, 5.71 ഗ്രാം ​​മെ​​ത്താം​​ഫി​​റ്റ​​മി​​ൻ, 26.85 ഗ്രാം ​​നൈ​​ട്രോ​​സെ​​പാം, 40 മി​​ല്ലി​​ലി​​റ്റ​​ർ മെ​​ഫെ​​ന്റ​​ർ​​മി​​ൻ സ​​ൾ​​ഫേ​​റ്റ് എ​​ന്നി​​വ പി​​ടി​​ച്ചെ​​ടു​​ത്തു. 949.72 ലി​​റ്റ​​ർ വി​​ദേ​​ശ​​മ​​ദ്യം, 15.10 ലി​​റ്റ​​ർ ചാ​​രാ​​യം, 1125 ലി​​റ്റ​​ർ വാ​​ഷ്, 18.85 ലി​​റ്റ​​ർ അ​​ന​​ധി​​കൃ​​ത​​മ​​ദ്യം, 81.05 ലി​​റ്റ​​ർ ബി​​യ​​ർ, 88 ലി​​റ്റ​​ർ ക​​ള്ള്, 108.12 കി​​ലോ പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, 12 വാ​​ഹ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യും പി​​ടി​​ച്ചെ​​ടു​​ത്തു.

519 അ​​ബ്കാ​​രി കേ​​സും 301 എ​​ൻ​​ഡി​​പി​​എ​​സ് കേ​​സും 2056 കോ​​ട്പ കേ​​സു​​ക​​ളും ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. 825 പേ​​ർ​​ക്കെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. 807 പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. കോ​​ട്പ പി​​ഴ​​യി​​ന​​ത്തി​​ൽ 4.11 ല​​ക്ഷം രൂ​​പ ഈ​​ടാ​​ക്കി. 11,662 വാ​​ഹ​​ന​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ചു.

യോ​​ഗ​​ത്തി​​ൽ വി​​വി​​ധ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, ജ​​ന​​കീ​​യ​​സ​​മി​​തി​​യം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.