ഡോ. മൻമോഹൻ സിംഗ് അനുസ്മരണം
1490877
Sunday, December 29, 2024 7:20 AM IST
കോട്ടയം: രാജ്യത്തെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിച്ച ഭരണാധികാരിയായിരുന്ന് ഡോ. മൻമോഹൻ സിംഗെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജോസി സെബാസ്റ്റ്യൻ, കുര്യൻ ജോയി, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംമ്പള്ളി, പി.ആർ. സോന എന്നിവർ പ്രസംഗിച്ചു.
അയർക്കുന്നം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുസ്മരണ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം അധ്യക്ഷത വഹിച്ചു. ജോയി കൊറ്റം, പത്മനാഭൻ ഇന്ദീവരം, കെ.എസ്. ചെറിയാൻ, റെനി വള്ളികാട്ടിൽ, ലാൽ, സി.പി. മാത്യു, ഷൈലജ റെജി എന്നിവർ പ്രസംഗിച്ചു.
മണർകാട്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് മണർകാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് ബിനു പാതയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ. കോര ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജി മണർകാട്, എ.ആർ. സുരേന്ദ്രൻ, സുമ ജോസ്, ടി.പി തോമസ്, പ്രസാദ് കുന്നേൽ എന്നിവർ പ്രസംഗിച്ചു.