കാഞ്ഞിരപ്പള്ളി കാർഷിക വികസനബാങ്കിൽ സാന്ത്വനം സഹകാരി പദ്ധതിക്കു തുടക്കം
1490800
Sunday, December 29, 2024 5:57 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിൽനിന്നു വായ്പയെടുത്ത സഹകാരികൾക്ക് കുടിശിക നിവാരണത്തിന് സഹായകമാകുന്ന രീതിയിൽ സാന്ത്വനം സഹകാരി പദ്ധതി നടപ്പിലാക്കാൻ ബാങ്കിന്റെ 12-ാമത് വാർഷിക പൊതുയോഗം തീരുമാനിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ജോർജുകുട്ടി ആഗസ്തി നിർവഹിച്ചു. കുടുംബ സംഗമത്തിലൂടെയും സഹകാരികൾക്ക് മാനസിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി കൗൺസലിംഗും നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ചു നൽകിയും, തവണത്തുക പുനഃക്രമീകരിച്ചും കളക്ഷൻ ബോക്സ് സ്ഥാപിച്ചും ആശ്വാസകരമായ രീതിയിൽ കുടിശിക നിവാരണ പദ്ധതി നടപ്പിലാക്കാൻ സാന്ത്വനം സഹകാരി പദ്ധതിയിലൂടെ സാധിക്കുമെന്ന് ജോർജുകുട്ടി അഗസ്തി പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, ബാങ്ക് ഡയറക്ടർ ബോർഡ് മെംബർമാരായ സണ്ണിക്കുട്ടി അഴകമ്പ്രയിൽ, പി.സി. ജേക്കബ് പനയ്ക്കൽ, ബിജോയ് ജോസ്, അജി ഏബ്രഹാം, പി.പി. സുകുമാരൻ, കെ.എൻ. ദാമോദരൻ, സെലിൻ സിജോ, ലിസി പോൾ, ഗ്രേസി ജോണി, ബാങ്ക് സെക്രട്ടറി കെ. അജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.