മകരവിളക്കിന് 55 സ്പെഷല്‍ സര്‍വീസുകള്‍
1490792
Sunday, December 29, 2024 5:45 AM IST
കോട്ടയം: ജനുവരി മുതല്‍ മകരവിളക്കുവരെ എരുമേലി, പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി 55 സ്പെഷല്‍ ബസുകള്‍ ഓടിക്കും. ഒന്നാം ഘട്ടം 41 ദിവസത്തെ സര്‍വീസില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ലക്ഷം രൂപ അധികം കളക്ഷന്‍ ലഭിച്ചു. 2.27 കോടിയായിരുന്നു മുന്‍ വര്‍ഷത്തെ വരുമാനം.
ഇക്കൊല്ലം 39 ബസുകളില്‍ നിന്ന് കളക്ഷന്‍ 3.06 കോടിയിലെത്തി. പാലായില്‍ നിന്നുള്‍പ്പെടെ വിവിധ ഡിപ്പോകളില്‍ നിന്ന് പേട്ടക്കെട്ട് ദിവസം എരുമേലിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.