പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രേ എ​രു​മേ​ലി പോ​ലീ​സ് കേ​സെ​ടു​ത്തു
Wednesday, October 16, 2024 5:46 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ൻ സ്ക​റി​യ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം എ​രു​മേ​ലി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ക, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ച് ബി​എ​ൻ​എ​സ്എ​സ് 196, 336(i), 340, 350(1) 356(1) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പി.​വി. അ​ൻ​വ​റി​ന്‍റെ പേ​രു പ​രാ​മ​ർ​ശി​ച്ചു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും സൈ​ബ​ർ സെ​ല്ലി​നും ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഷാ​ജ​ൻ ക​ഴി‍​ഞ്ഞ ദി​വ​സം അ​ഡ്വ. ബി​നോ​യി ജോ​സ് മു​ഖേ​ന കാ​ഞ്ഞി​ര​പ്പ​ള്ളി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി-2 മു​ൻ​പാ​കെ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്തി​രു​ന്നു.


ത​ന്നെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​തി​ക​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഷാ​ജ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന വീ​ഡി​യോ​ക​ളു‍​ടെ പൂ​ർ​ണ ഭാ​ഗ​വും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.