ഇരുചക്ര വാഹനങ്ങൾക്കു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു
1450905
Thursday, September 5, 2024 11:40 PM IST
മാവേലിക്കര: എഫ്സിഐ ഗോഡൗണിനു സമീപം സീനിയർ സെക്ഷൻ സതേൺ റെയിൽവേയുടെ ഓഫീസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്കു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു.
ഇന്നലെ വൈകിട്ട് നാലിന് ഏഴോളം വാഹങ്ങളുടെ മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത ഭാഗത്തെ മതിൽ അപകട ഭീഷണിയിലായിട്ട് മാസങ്ങൾ ആയി.