മദര്‍ തെരേസയുടെ ദര്‍ശനം മാതൃകയാക്കണം: തോമസ് കെ. തോമസ്
1450904
Thursday, September 5, 2024 11:40 PM IST
കുട്ടനാട്: ക്രൈസ്തവ വിശ്വാസത്തിന്റെ ആകെത്തുകയായ സ്നേഹം തന്റെ ജീവിതത്തിലൂടെ മനുഷ്യമക്കള്‍ക്കു പകര്ന്നുനല്കി നൂറുമേനി ഫലം പുറപ്പെടുവിച്ച മദര്‍ തെരേസ കരുണ്യത്തിന്റെ മുഖമായിരുന്നുവെന്ന് തോമസ് കെ. തോമസ് എംഎല്‍എ.
കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശുദ്ധ മദര്‍ തെരേസായുടെ 27-ാമത് ചരമവാര്‍ഷിക അനുസ്മരണം കിടങ്ങറ സ്നേഹതീരം റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം അനുഗ്രഹപ്രഭാഷണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത സെക്രട്ടറി സൈബി അക്കര, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റിയംഗം ബാബു വള്ളപ്പുര, അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാംകോടം, അതിരൂപത സെക്രട്ടറി കെ.എസ് ആന്റണി കരിമറ്റം, തോമസുകുട്ടി മണക്കുന്നേല്‍, ഫൊറോന ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, ട്രഷറര്‍ കെ.പി. മാത്യു, അതിരൂപത ഭാരവാഹികളായ ബേബിച്ചന് പുത്തന്‍പറമ്പില്‍, തങ്കച്ചന് പുല്ലുക്കാട്, ജോസുകുട്ടി കൂട്ടംപേരൂര്‍, മേരിക്കുട്ടി പാറക്കടവില്‍ എന്നിവര്‍പ്രസംഗിച്ചു.