കൺസ്യൂമർഫെഡ് ഓണം മേളയ്ക്ക് തുടക്കം
1451469
Sunday, September 8, 2024 3:01 AM IST
അമ്പലപ്പുഴ: നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന കൺസ്യൂമർഫെഡിന്റെ ഓണം വിപണന മേളയ്ക്ക് തുടക്കമായി. അമ്പലപ്പുഴ സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 105 ൻ്റെ സഹകരണത്തോടെ ആരംഭിച്ച വിപണിയുടെ ജില്ലാ തല ഉദ്ഘാടനം എച്ച്. സലാം എം എൽ എ നിർവഹിച്ചു. പൊതു വിപണിയിലെ വിലയിൽ നിന്ന് 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ലഭ്യമാക്കുന്നത്.
ഏറെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മലയാളികൾക്ക് ഓണമുണ്ണാൻ പൊതുവിപണയിൽ 1500 രൂപയിൽപ്പരം വിലവരുന്ന സാധനങ്ങൾ 930 രൂപക്കാണ് കൺസ്യൂമർ ഫെഡിന് സബ്സിഡി നൽകി സർക്കാർ ലഭ്യമാക്കുന്നതെന്ന് എച്ച്. സലാം പറഞ്ഞു.