ജില്ലാ സമ്മേളനം മുഹമ്മയില്‍
1451472
Sunday, September 8, 2024 3:01 AM IST
ചേർത്തല: കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മൂന്നാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്വാഗതസംഘ രൂപീകരണ യോഗം വൈസ് പ്രസിഡന്റ് കെ.പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മയിൽ ഒക്ടോബർ 19നാണ് ജില്ലാസമ്മേളനം.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഐവാൻ രത്തിനം അധ്യക്ഷത വഹിച്ചു. ജി.ഹരിദാസ്, സി.കെ.ഉത്തമൻ, ആർ.മോഹനചന്ദ്രൻ, കെ.ജി.വിശ്വപ്പൻ, അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാന്: കെ.പി.അബ്ദുൽ അസീസ്, കൺവീനര്‍: പി.എസ്.സതീശന്.