ബീമാ ട്രിനിറ്റി നടപ്പാക്കരുത്; എല്‍ഐസി ഏജന്റുമാര്‍ പ്രതിഷേധിച്ചു
1451180
Friday, September 6, 2024 11:07 PM IST
ആലപ്പുഴ: എല്‍ഐസി ഏജന്റ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ (സിഐടിയു)വിന്റെ നേതൃത്വത്തില്‍ എല്‍ഐസി ഓഫ് ഇന്ത്യ അലപ്പുഴ ബ്രാഞ്ച് രണ്ടിന്റെ മുന്നില്‍ നടന്ന പ്രതിക്ഷേധ വിശദീകരണ യോഗം സംഘടിപ്പിച്ചു. യൂണിയന് ഡിവിഷന് പ്രസിഡന്റ് പി.എന്‍ ദേവദാസ് ഉദ്ഘാടനം ചെയ്തു.
ഏജന്റുമാര്‍ക്ക് ദോഷമായ ബീമാസുഗം, ബീമാ വിസ്ഥാര്, ബിമാവാഹക് എന്നിവ നടപ്പാക്കാതിരിക്കുക, പ്രീമിയത്തിനു ചുമത്തിയ ജിഎസ്ടി പിന്‍വലിക്കുക, പോളിസി വരുമാനം പൂര്‍ണമായും ആദായ നികുതി പരിധിയില്‍നിന്ന് ഒഴിവാക്കുക, നിവേദനത്തിലെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിശദീകരണ യോഗം നടത്തിയത്.
യൂണിയന് പ്രസിഡന്റ് സിറിള്‍ വി.ടി അധ്യഷനായി. സെക്രട്ടറി സനു തോമസ്, എം.സി. ആന്റണി, നൈകരി സുരേഷ് കുമാര്‍, കെ. ബാലകൃഷ്ണന്, കെ .രാജന്, ബെക്സി പോള്‍, ജയചന്ദ്രന് എസ് എന്നിവര്‍ പ്രസംഗിച്ചു.