ബോധവത്കരണ ക്ലാസ്
1451178
Friday, September 6, 2024 11:07 PM IST
ആലപ്പുഴ: ജനറല്‍ ആശുപത്രി ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഇന്റര്‍ സെക്ടറല്‍ മീറ്റിംഗിന്റെ ഭാഗമായി ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്കായി ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും ഭക്ഷണത്തിലെ മായംചേര്‍ക്കലും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. അമ്പലപ്പുഴ യൂണിറ്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍ മീര ക്ലാസ് നയിച്ചു.
ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. സന്ധ്യ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. വേണുഗോപാല്‍, ആര്‍എംഒ ഡോ. എം. ആഷ, എആര്‍എംഒ ഡോ. സി.പി. പ്രിയദര്ശന് നഴ്സിംഗ് സൂപ്രണ്ട് ദീപാറാണി എന്നിവര്‍ പ്രസംഗിച്ചു. എല്ലാ സ്ഥാപനങ്ങളും ഈറ്റ് റൈറ്റ് കാമ്പസുകള്‍ ആക്കുന്നതിന്റെ പ്രാധാന്യം യോഗം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് എല്ലാവര്ക്കും വേണം പോഷണം എന്ന വിഷയത്തെ സംബന്ധിച്ച് ഡയറ്റീഷന്മാരായ ജോഷ്മ, സ്മിത എന്നിവര്‍ ക്ലാസ് നയിച്ചു.