ഓണവിപണി തുടങ്ങി
1451477
Sunday, September 8, 2024 3:01 AM IST
മാന്നാർ: കുട്ടമ്പേരൂർ 611 -ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ സഹകരണ ഓണ വിപണി ആരംഭിച്ചു. സർക്കാർ സബ്സിഡിയോടെ നൽകുന്ന 13 ഇനം നിത്യോപയോഗസാധനങ്ങൾ റേഷൻ കാർഡ് മുഖേന ലഭ്യമാകും.
സബ്സിഡിയില്ലാത്ത ഇനങ്ങൾക്ക് പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവുണ്ട്. ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഡോ. കെ. മോഹനൻ പിള്ള നിർവഹിച്ചു. വിപണി 14 വരെ പ്രവർത്തിക്കും.
മാന്നാര്‍: സര്‍വീസ് സഹകരണ ബാങ്കിലെ ഓണം സഹകരണ വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എം.എന്‍. രവീന്ദ്രന്‍പിളള വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ഗ്രീഷ്മ റോസ് ജോര്‍ജി, അഡ്വ. ശിവകുമാര്‍, അന്‍വര്‍ പി.എ, അഖില്‍മോന്‍ വി.ആര്, റോയ് പുത്തന്‍പുരയ്ക്കല്‍, ജി.ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.