ഉതൃട്ടാതി ജലോത്സവത്തിന് ചെന്നിത്തല പള്ളിയോടം
1451471
Sunday, September 8, 2024 3:01 AM IST
മാന്നാർ: ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ ചെന്നിത്തല പള്ളിയോടത്തിൽ ഒരുക്കങ്ങളാരംഭിച്ചു. ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടത്തിന്റെ 130 -മത് തിരുവാറന്മുള ഭഗവത് ദർശനത്തിനായി ഇന്ന്നീരണിയും. രാവിലെ 10.55 മുതൽ 11.35 നും മധ്യേയുളള മുഹൂർത്തത്തിൽ വലിയപെരുമ്പുഴ പള്ളിയോടക്കടവിലാണ് നീരണിയൽ ചടങ്ങ്. 17ന് തിരുവാറന്മുള ദർശനത്തിനായി പള്ളിയോടം യാത്ര പുറപ്പെടും.
16 ന് വൈകിട്ട് മൂന്നിന് പള്ളിയോടകടവിൽ സാംസ്കാരിക സമ്മേളനം നടക്കും. സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പള്ളിയോട യാത്രയ്ക്കുള്ള ഭക്തരുടെ നീന്തൽ ടെസ്റ്റ് പള്ളിയോടക്കടവിൽ നടത്തുമെന്ന് ഭാരവാഹികളായ ദിപു പടകത്തിൽ (പ്രസിഡന്റ്), കെ.ഗോപാലകൃഷ്ണപിള്ള (സെക്രട്ടറി), സന്തോഷ് ചാല ജോ.സെക്രട്ടറി, വിനീത് വിനായർ ഖ്രജാൻ ജി), എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.