ഗുരുരത്ന പുരസ്കാരം നൽകി
1451467
Sunday, September 8, 2024 3:01 AM IST
ആലപ്പുഴ: അധ്യാപന രംഗത്തെ പ്രതിഭകൾക്ക് രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ ഗുരുരത്ന പുരസ്കാരം ഹൈസ്കൂൾ വിഭാഗത്തിൽ കവിയും പത്രപ്രവർത്തകനും അധ്യാപകനുമായ ഫിലിപ്പോസ് തത്തംപള്ളിയും അപ്പർ പ്രൈമറി വിഭാഗത്തിൽ സംസ്കൃത അധ്യാപകൻ ചാക്കോച്ചൻ ജെ.മെതിക്കളവും ഏറ്റുവാങ്ങി.
തിരുവനന്തപുരം വൈഎംസിഎയിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ഡോ. ജോർജ് ഓണക്കൂർ അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചമ്പക്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായ ഫിലിപ്പോസ് തത്തംപള്ളി 7 കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. അധ്യാപക ശ്രേഷ്ഠ അവാർഡ് 2019ലും ഗുരുശ്രേഷ്ഠ പുരസ്കാരം 2021 ലും ലഭിച്ചിട്ടുണ്ട്. അധ്യാപകനും യോഗ പരിശീലകനുമായ ചാക്കോച്ചൻ ജെ.മെതിക്കളം സംസ്ഥാന, ജില്ല അധ്യാപക പരിശീലകനും വിദ്യാരംഗം കലാസാഹിത്യ വേദി മങ്കൊമ്പ് ഉപജില്ലാ കൺവീനറുമാണ്.