സഹോദയ ജില്ലാതല ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്
1451468
Sunday, September 8, 2024 3:01 AM IST
ആലപ്പുഴ: പുന്നപ്ര ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആലപ്പുഴ സഹോദയയുടെ ജില്ലാതല ബാസ്കറ്റ് ബോൾ മത്സരം സംഘടിപ്പിച്ചു. 18 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മാതാ സീനിയർ സെക്കന്ററി സ്കൂളും പുന്നപ്ര ജ്യോതി നികേതൻ സ്കൂളും തമ്മിൽ നടന്ന പെൺകുട്ടികളുടെ വിഭാഗത്തിൽ പുന്നപ്ര ജ്യോതി നികേതൻ വിജയ കിരീടം ചൂടി.
ജ്യോതി നികേതനും ഏഞ്ചൽ ആർക്കും തമ്മിൽ നടന്ന ആൺകുട്ടികളുടെ വിഭാഗത്തിലും പുന്നപ്ര ജ്യോതിനികിതൻ സ്കൂൾ വിജയം നേടി. ഉദ്ഘാടന സമ്മേളനം കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു നിർവഹിച്ചു.