ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജില്‍ അധ്യാപക ദിനം
1451174
Friday, September 6, 2024 11:07 PM IST
എടത്വ: ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജില്‍ അധ്യാപക ദിനം വര്‍ണശബളമായ പരിപാടികളോടെ ആചരിച്ചു. ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സി.കെ. കുര്യാച്ചന് ഉദ്ഘാടനം ചെയ്തു. അറിവിന്റെ ചിറകിലേറി പറക്കാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നും ഉത്തരവാദിത്വബോധവും ഗുരുക്കന്മാരോട് ആദരവും ഉള്ളവരായി കുട്ടികള്‍ മാറണമെന്നും സി.കെ. കുര്യച്ചന് പറഞ്ഞു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷനായി.
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വരൂപിച്ച ദുരിതാശ്വാസ ധനസഹായമായ ഒന്നേകാല്‍ ലക്ഷം രൂപ സ്കൂള്‍ പ്രിന്‍സിപ്പലും ഹെഡ് ബോയി ജൊഹാന്‍ ആന്റോ സോണിയും ചേര്‍ന്ന് ദീപികയും കെസിബിസിയും വയനാട് പുനരധിവാസത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക്, കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിനുവേണ്ടി സി.കെ. കുര്യാച്ചനെ ഏല്‍പ്പിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. തോമസ് കാരക്കാട് അധ്യാപകദിന സന്ദേശം നല്കി. പരേതയായ അധ്യാപിക അനിറ്റാ തോമസിനെ അനുസ്മരിച്ചു. മെര്ലിന് മഞ്ജു, ലതിക പി.ആര്, ജാന്‍സി ജോര്‍ജ്, വിദ്യ എം. നായര്‍ എന്നിവര്‍ നേതൃത്വം നല്കി.