റോ​ഡി​ലെ കു​ഴി​യി​ല്‍ നെ​ല്‍​കൃ​ഷി​യി​റ​ക്കി സ​മ​രം
Friday, September 6, 2024 11:07 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​ത്തി​ല്‍നി​ന്നും തു​ട​ങ്ങു​ന്ന വ​യ​ലാ​ര്‍ റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​യി​ല്‍ യൂ​ത്ത്‌ കോ​ണ്‍​ഗ്ര​സ് ചേ​ര്‍​ത്ത​ല വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി കു​ഴി​യി​ല്‍ നെ​ല്‍​കൃ​ഷി​യി​റ​ക്കി പ്ര​തി​ഷേ​ധി​ച്ചു. ന​ഗ​രം മു​ത​ല്‍ ദേ​ശീ​യ​പാ​ത വ​യ​ലാ​ര്‍ ക​വ​ല​വ​രെ​യു​ള്ള റോ​ഡ് ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. വ​യ​ലാ​ര്‍ പാ​ല​ത്തി​നു സ​മീ​പം ചെ​ളി​ക്കുള​മാ​യ റോ​ഡി​ലെ കു​ഴി​യി​ലാ​ണ് ഞാ​റു​ന​ട്ടു സ​മ​രം ന​ട​ത്തി​യ​ത്.


കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്.​ ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സ​ച്ചി​ന്‍ മാ​ര്‍​ട്ടി​ന്‍ അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍.​പി. വി​മ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ ര​വി​പ്ര​സാ​ദ്, പി.​വി.​ സ​ന്തോ​ഷ്, എ​ന്‍.​ജെ.​ അ​ന​ന്ത​കൃ​ഷ്ണ​ന്‍, ടെ​റി​ന്‍​ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.