അമ്പലപ്പുഴ: കടത്തിണ്ണയിൽ മനോനില തെറ്റി കിടന്നുറങ്ങിയ 35 കാരനെ പുന്നപ്ര പോലീസ് ശാന്തി ഭവനിൽ എത്തിച്ചു. സംസാരശേഷിയില്ലാത്ത ഇയാളുടെ ശരീരം മുഴുവൻ പരിക്കുകളും തലയിൽ മുറിവ് തുന്നിക്കെട്ടിയ തയ്യലും ഉണ്ട്. കറുപ്പുനിറമാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തിഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 9447403035.