അനധികൃത മത്സ്യബന്ധനം നടത്തിയ 6 തമിഴ്നാട് വള്ളം പിടികൂടി
1451476
Sunday, September 8, 2024 3:01 AM IST
ആലപ്പുഴ: തോട്ടപ്പളളി പല്ലന ഭാഗത്തു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി അനധികൃത മത്സ്യബന്ധനം നടത്തിയ ആറ് തമിഴ് നാട് വള്ളങ്ങളും ലൈസൻസ് ഇല്ലാത്ത ഒരു കേരള രജിസ്റ്റേർഡ് വള്ളവും കളർകോഡ് പാലിക്കാത്തരണ്ടു വള്ളവും ഫിഷറീസ് വകുപ്പ് നടത്തിയ പട്രോളിംഗിൽ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിച്ചു. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു.
പെർമിറ്റ് ഇല്ലാതെ അന്യസംസ്ഥാന വള്ളങ്ങൾക്ക് കേരള തീരത്തു പ്രവേശിക്കാൻ അനുമതി യില്ല. വരും ദിവസങ്ങളിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.