പൊതുശുചിത്വം നിര്ബന്ധമാക്കേണ്ടിവരും: മന്ത്രി പി. പ്രസാദ്
1451484
Sunday, September 8, 2024 3:01 AM IST
ചേർത്തല: പതിറ്റാണ്ടുകൾക്കു മുൻപേ ചേർത്തലയുടെ മണ്ണിൽനിന്ന് അപ്രത്യക്ഷമായ മന്തുരോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾ തിരിച്ചുവരുന്ന സാഹചര്യത്തിൽ വ്യക്തിശുചിത്വവും പൊതുശുചിത്വവും നിർബന്ധമാക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ചേർത്തല നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മേജർ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി റ്റി.കെ. സുജിത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.