കരിമണൽ ഖനനത്തിനെതിരേ തീരദേശ സംരക്ഷണ മാർച്ച്
1450622
Wednesday, September 4, 2024 11:56 PM IST
ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽഭിത്തി നിർമിക്കുക, തോട്ടപ്പള്ളിയിലെ കരിമണൽഖനനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച തീരദേശ സംരക്ഷണ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സി.വി. രാജീവ് ജാഥാ ക്യാപ്റ്റനും മത്സ്യത്തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി കെ. അനിലാൽ വൈസ് ക്യാപ്റ്റനും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ ഡയറക്ടറുമായ ജാഥ ആറാട്ടുപുഴയിൽനിന്ന് ആരംഭിച്ച് തൃക്കുന്നപ്പുഴയിൽ സമാപിക്കും.
വൈകിട്ട് മൂന്നിന് പത്തിശേരി ജംഗ്ഷനിൽ സിപിഐ ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. എം. മുസ്തഫ അധ്യക്ഷത വഹിക്കും. തൃക്കുന്നപ്പുഴയിൽ നടക്കുന്ന സമാപനസമ്മേളനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ഉദ്ഘാടനം ചെയ്യും.