അനധികൃതമായി സൂക്ഷിച്ച അരി പിടികൂടി
1451474
Sunday, September 8, 2024 3:01 AM IST
ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച അരി പിടികൂടി. പല്ലന പാനൂരിൽ ആൾതാമസം ഇല്ലാത്ത വീട്ടിൽ സൂക്ഷിച്ച 550 കിലോഗ്രാം അരിയാണ് കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.അരി എൻഎഫ്എസ് എ ഗോഡൗണിലേക്ക് മാറ്റുകയും തുടർ നടപടികൾക്കായി ജില്ലാ കളക്ടർക്ക് വിവരം കൈമാറുകയും ചെയ്തു.
താലൂക്ക് സപ്ലൈ ഓഫീസർ ജി ഓമനക്കുട്ടൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സിയാദ് എസ്,ശ്രീകല എസ്, ഷൈനി എസ്, വിജയകുമാർ കെ.ആർ, ലക്ഷ്മിനാഥ്,ഡ്രൈവർ ഹരിലാൽ എന്നിവരുടെ സംഘമാണ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് കരിഞ്ചന്തയും പൂഴ്ത്തിവെയപ്പും തടയുന്നതിന്റെ ഭാഗമായി പരിശോധന തുടരുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.