ചേര്‍ത്തല: കേന്ദ്ര കിഴങ്ങുവർഗ ഗവേഷണസ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനകൃഷി വകുപ്പുമായി ചേർന്ന് ചേർത്തലയില്‍ അഖില ഭാരതീയ കിഴങ്ങുവർഗ വിളഗവേഷണ പദ്ധതി ആരംഭിച്ചു. ചേർത്തല തെക്ക് പുല്ലംകുളം ഓഡിറ്റോറിയത്തിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ അധ്യക്ഷത വഹിച്ചു. സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ.ജി.ബൈജു പദ്ധതി വിശദീകരണം നടത്തി. പരിപാടിയുടെ ഭാഗമായി വിവിധ സെമിനാറുകളും നടന്നു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ സ്വാഗതം പറഞ്ഞു. തെരഞ്ഞെടുത്ത കർഷകർക്ക് കിഴങ്ങുവിളകളുടെ നടീൽ വസ്തുക്കളും പഞ്ചായത്തുകളില്‍ കിഴങ്ങുവിള മ്യൂസിയം വികസിപ്പിക്കുന്നതിനുള്ള സഹായങ്ങളും നൽകും.