ആ​ല​പ്പു​ഴ: ആ​ര്‍. രാ​ജീ​വ് ഫൗ​ണ്ടേ​ഷ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ​ധ്യക്ഷ കെ. ​കെ. ജ​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​മ​ശ്രേ​ഷ്ഠാ​പു​ര​സ്‌​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.പി. മോ​ഹ​ന​ച​ന്ദ്ര​ന്‍, ഡോ. ​വി​ഷ്ണു​ന​മ്പൂ​തി​രി​ക്ക് സ​മ്മാ​നി​ച്ചു. വ​യോ​സേ​വാ പു​ര​​സ്‌​കാ​രം കെ.​കെ. ശ​ശി​ധ​ര​ന് ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​റും കാ​യി​ക സേ​വാ പു​ര​സ്‌​കാ​രം സ്‌​ട്രോം​ഗ് മാ​ന്‍ ഓ​ഫ് കേ​ര​ള ശം​ഭു സു​ജി​ത്തി​ന് അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ​സ്. അ​മ്മി​ണി​ക്കു​ട്ട​നും വി​വി​ധ വി​ദ്യാ​ഭാ​സ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യും ന​ല്‍​കി.