പ​ണ​യ​സ്വ​ര്‍​ണ​ത്തി​ല്‍ ത​ട്ടി​പ്പ്: അ​പ്രൈ​സ​ർ അ​റ​സ്റ്റി​ൽ
Friday, July 26, 2024 11:41 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ബാ​ങ്കി​ല്‍​പ​ണ​യം​വ​ച്ച സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ളു​ടെ അ​ള​വി​ലും തൂ​ക്ക​ത്തി​ലും കു​റ​വു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ ഇ​ട​പാ​ടു​കാ​ര്‍ പ​രാ​തി​യു​മാ​യി ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി​യ​ത് സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ചു. തു​ട​ര്‍​ന്ന് ബാ​ങ്ക് അ​പ്രൈ​സ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​ രം​ഗം ശാ​ന്ത​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ക​ന​റാ ബാ​ങ്കി​ന്‍റെ മു​ള​ക്കു​ഴ ശാ​ഖ​യി​ലാ​ണ് സം​ഭ​വം.

വി​വി​ധ രാ​ഷ്‌ട്രീയ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ചെ​റു​തും വ​ലു​തു​മാ​യ സം​ഘ​ങ്ങ​ളും ഇ​ട​പാ​ടു​കാ​ര്‍​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ബാ​ങ്കി​ന​ക​ത്തും പു​റ​ത്തും കു​ത്തി​യി​രു​ന്നു മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചു. ത​ട്ടി​പ്പു ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ സ​മ​ര​ക്കാ​രും ഉ​റ​ച്ചു​നി​ന്നു. ഇ​തേ​ത്തുട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ളി​ല്‍ ബാ​ങ്കി​ല്‍വച്ചുത​ന്നെ കൃ​ത്രി​മം ന​ട​ത്തി​യ​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ അ​പ്രൈ​സ​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ കീ​ഴ്ചേ​രി​മേ​ല്‍ കാ​ര്‍​ത്തി​ക നി​വാ​സി​ല്‍ എ. ​മ​ധു കു​മാ​റി(52)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.