സ്കൂ​ളി​നു സ​മീ​പ​ത്തെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു
Friday, July 26, 2024 11:41 PM IST
അന്പല​പ്പു​ഴ: സ്കൂ​ളി​നു സ​മീ​പ​ത്തെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു. വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ൽ. കാ​ക്കാ​ഴം ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ കാ​പ്പി​ത്തോ​ടി​ന്‍റെ കൈ​വ​രി​ക​ളാ​ണ് ത​ക​ർ​ന്ന​ത്.

മാ​ലി​ന്യ​ത്തി​ന് കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച കാ​ക്കാ​ഴം കാ​പ്പി​ത്തോ​ടി​ന് സ​മീ​പം ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി, എ​സ്എ​ൻ​സി ടി ​ടി​ഐ എ​ന്നീ സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആയിര ത്തില​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന​ത്. ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ത​ക​ർ​ന്ന​താ​ണ്.

അ​മ്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പാ​ല​ത്തി​ലൂ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളു​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. അ​നേ​കം സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും വീ​തി കു​റ​ഞ്ഞ ഈ ​പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പാ​ല​ത്തിന്‍റെ കൈ​വ​രി ത​ക​ർ​ന്ന​ത്. ഇ​ത് പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് കാ​ട്ടി സ്കൂ​ൾ പി​ടി​എ പ​ല ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​തി​ന് പ​രി​ഹാ​ര​മാ​യി​ല്ല.


സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പാ​ല​ത്തി​ലൂ​ടെ ഭീ​തി​യോ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ചി​ല ഭാ​ഗ​ത്ത് കൈ​വ​രി ത​ക​ർ​ന്നുകി​ട​ക്കു​ക​യാ​ണ്. കാ​ൽ തെ​ന്നി​യാ​ൽ മാ​ലി​ന്യം നി​റ​ഞ്ഞ് ദു​ർ​ഗ​ന്ധ പൂ​രി​ത​മാ​യ തോ​ട്ടി​ലേ​ക്കാ​യി​രി​ക്കും വീ​ഴു​ക. ഇ​ത്ത​ര​മൊ​രു ദു​ര​ന്ത​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ൾ അ​ധി​കൃ​ത​രും ജ​ന​പ്ര​തി​നി​ധി​ക​ളും ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.