ആ​വേ​ശ​മു​യ​ര്‍​ത്തി ടൊ​വീ​നോ​ എത്തി; ച​മ്പ​ക്കു​ളം ചു​ണ്ട​ന്‍ നീ​ര​ണി​ഞ്ഞു
Friday, July 26, 2024 11:41 PM IST
ചമ്പ​ക്കു​ളം: ആ​ല​പ്പു​ഴ​യു​ടെ കാ​യി​കരം​ഗ​ത്തെ പ്ര​മു​ഖ​രാ​യ അ​ത്‌​ല​റ്റി​ക്കോ ഡി ​ആ​ല​പ്പി​യും പു​ന്ന​മ​ട ബോ​ട്ട് ക്ല​ബും ചേ​ര്‍​ന്ന് തു​ഴ​യെ​റി​യു​ന്ന ച​മ്പ​ക്കു​ളം ചു​ണ്ട​ന്‍ നീ​ര​ണി​ഞ്ഞു. രാ​വി​ലെ എ​ട്ടി​നു ന​ട​ന്ന നീ​ര​ണി​യ​ല്‍ ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര താ​രം ടൊ​വീ​നോ തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി.

വ​ള്ളം​ക​ളി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ച​മ്പ​ക്കു​ളം ചു​ണ്ട​ന്‍ 50 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തും ഈ ​വ​ര്‍​ഷ​മാ​ണ്. ഇ​ത്ത​വ​ണ വ​ള്ളം​ക​ളി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തും പു​ന്ന​മ​ട​യാ​ണ്. രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​ത​ന്നെ നീ​ര​ണി​യ​ല്‍ ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ കു​ട്ടി​ക​ളും സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം വ​ലി​യ ജ​ന​സ​ഞ്ച​യം ഒ​ഴു​കി​യെ​ത്തി. ടൊ​വീ​നോ എ​ത്തി​യ​തോ​ടെ തു​ഴ​ച്ചി​ല്‍​കാ​രി​ലും കാ​ഴ്ച​ക്കാ​രി​ലും ആ​വേ​ശം അ​ണ​പൊ​ട്ടി. ആ​ര്‍​പ്പുവി​ളി​ക​ളോ​ടെ​യാ​ണ് വ​ള്ളം നീ​റ്റി​ലി​റ​ക്കി​യ​ത്. വ​ള്ള​ത്തി​ല്‍ ചും​ബി​ച്ചാ​ണ് ടൊ​വി​നോ നീ​ര​ണി​യ​ല്‍ ച​ട​ങ്ങി​നു തു​ട​ക്ക​മി​ട്ട​ത്.


ഈ ​മാ​സം 18മു​ത​ല്‍ പു​ന്ന​മ​ട​യി​ല്‍ ക്യാ​മ്പ് ചെ​യ്ത് ച​മ്പ​ക്കു​ളം ടീം ​പ​രി​ശീ​ല​നം ന​ട​ത്തു​ം. ആ​റു വ​ര്‍​ഷ​മാ​യി ച​മ്പ​ക്കു​ളം ചു​ണ്ട​ന്‍ ഫൈ​ന​ലി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഒ​ന്‍​പ​തു​ത​വ​ണ ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ടാ​നും ച​മ്പ​ക്കു​ളം ചു​ണ്ട​നാ​യി. ലാ​ല്‍ കു​മ​ര​ക​മാ​ണ ലീ​ഡിം​ഗ് ക്യാ​പ്റ്റ​ന്‍. ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ക്യാ​പ്റ്റ​ന്‍. ജോ​ഷി​യാ​ണ് പ​രി​ശീ​ല​ക​ന്‍.

നീ​ര​ണി​യ​ല്‍ ച​ട​ങ്ങി​ല്‍ വ​ള്ള​ത്തി​ന്‍റെ ശി​ല്പി​യെ​യും നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​രെ​യും ടൊ​വി​നോ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.