സ​ർ​ക്കാ​രി​ന് 32.21 ല​ക്ഷം ന​ഷ്ടം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ൻ
Thursday, July 25, 2024 11:24 PM IST
ചേ​ര്‍​ത്ത​ല: മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ല്‍ സ​ര്‍​ക്കാ​രി​നു നി​കു​തി​യാ​യും ഫീ​സാ​യും ല​ഭി​ക്കേ​ണ്ട തു​ക ന​ഷ്ട​മാ​ക്കി​യെ​ന്ന സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​ന്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ജെ​ബി ഐ. ​ചെ​റി​യാ​നെ ഗ​താ​ഗ​ത​വ​കു​പ്പ് സ​ര്‍​വീ​സി​ല്‍നി​ന്നും​സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഗ​താ​ഗ​ത​വ​കു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ ശിപാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

2021 ഫെ​ബ്രു​വ​രി 15 മു​ത​ല്‍ 2023 ന​വം​ബ​ര്‍ 25 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ചേ​ര്‍​ത്ത​ല മു​ന്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യും നി​ലി​വി​ല്‍ തൃ​ശൂ​ര്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ​യു​മാ​യ ജെ​ബി ഐ. ​ചെ​റി​യാ​നെ​തി​രേ കേ​സ്. സ​ര്‍​ക്കാ​രി​ന് 32,21,165 രൂ​പ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി ഇ​ള​വു​ക​ള്‍, നി​കു​തി ഒ​ഴി​വാ​ക്ക​ല്‍, പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്ക​ല്‍, കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍ വീ​ണ്ടും ടെ​സ്റ്റു ന​ട​ത്താ​തെ പു​തു​ക്കി ന​ല്‍​ക​ല്‍, റ​വ​ന്യു റി​ക്ക​വ​റി ന​ട​പി​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ജെ​ബി ഐ. ​ചെ​റി​യാ​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.