ജീ​പ്പി​നു തീ​പി​ടി​ച്ചു
Thursday, July 25, 2024 11:24 PM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി ഗ്രൗ​ണ്ടി​നു മു​ന്‍​വ​ശം റോ​ഡ് സൈ​ഡി​ല്‍ കു​റെ നാ​ളാ​യി നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​നു തീ​പി​ടി​ച്ചു. കെ​എ​ല്‍ 01 പി 3020 ​ന​മ്പ​ര്‍ മ​ഹീ​ന്ദ്ര ജീ​പ്പി​നാ​ണ് തീ ​പി​ടി​ച്ച​ത്. വൈ​കി​ട്ട് നാ​ലോടെ​യായി​രു​ന്നു തീ ​പ​ട​ര്‍​ന്ന​ത്. വാ​ഹ​ത്തി​നു​ള്ളി​ല്‍ പ്ലാ​സ്റ്റി​ക് വേ​സ്റ്റും ഒ​ഴി​ഞ്ഞ മ​ദ്യ​ക്കുപ്പി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. കു​പ്പി​ക​ളും പൊ​ട്ടി​ത്തെ​റി​ച്ചു. അ​ഗ്‌​നി​ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.