അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട്: നാളെമു​ത​ല്‍ റോ​ഡ് അ​ട​ച്ചി​ടും
Thursday, July 25, 2024 11:24 PM IST
കാ​യം​കു​ളം: റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം ത​യ്യി​ല്‍ പെ​രി​ങ്ങാ​ല റോ​ഡി​ലെ റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം 27ന് ​തു​ട​ങ്ങും. ഓ​ഗ​സ്റ്റ് രണ്ടു വ​രെ​യാ​ണ് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്.

നി​ല​വി​ല്‍ അ​ടി​പ്പാ​ത​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി ക​മ്പി തെ​ളി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് പ​രിക്കേ​ല്‍​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ര്‍ കേ​ടാ​കു​കയും ചെയ്യുന്നുണ്ട്. ചെ​റി​യ മ​ഴ​യി​ല്‍ പോ​ലും ഒ​രു അ​ടി​ക്കു മു​ക​ളി​ല്‍ ഇ​വി​ടെ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കും. ത​റ​നി​ര​പ്പി​ല്‍ നി​ന്നും ഒ​രു അ​ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ത​റ​യോ​ട് ഇ​ടു​ന്ന നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

ഇ​വി​ടെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന പ്ര​ശ്‌​നം ത​റ​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ മാ​ത്രം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. പ്ര​ശ്‌​ന​ത്തി​ല്‍ കെ.​സി.​ വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ ഓ​ഫീസും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. നേ​ര​ത്തെ കെ​പി റോ​ഡി​ലെ അ​ടി​പ്പാ​ത​യി​ല്‍ ത​റ​യോ​ട് നി​ര​ത്താ​നു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് റെ​യി​ല്‍​വേ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ടേ​ണ്ട ത​യ്യി​ല്‍ പെ​രി​ങ്ങാ​ല റോ​ഡി​ലെ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ത്ത​ത് വ​ലി​യ വി​വാ​ദ​മു​യ​ര്‍​ത്തി​യി​രു​ന്നു.


ഇ​തേത്തുട​ര്‍​ന്നാ​ണ് അ​ടി​യ​ന്ത​ര​മാ​യി അ​ടി​പ്പാ​ത ന​വീ​ക​രി​ക്കു​ന്ന ജോ​ലി​ക​ള്‍ റെ​യി​ല്‍​വേ ആ​രം​ഭി​ക്കു​ന്ന​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് നേ​രി​ട്ട് കാ​യം​കു​ള​ത്തി​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യാ​യ പെ​രി​ങ്ങാ​ല, ഓ​ലകെ​ട്ടി​യ​മ്പ​ലം, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന​ത് ത​യ്യി​ല്‍​പെ​രി​ങ്ങാ​ല റോ​ഡി​നെ​യാ​ണ്.