കെ.​സി.​എ​സ്. മ​ണി തി​രു​വി​താം​കൂ​റി​ല്‍ മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ ധീ​ര​ന്‍: ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, July 25, 2024 11:24 PM IST
ആ​ല​പ്പു​ഴ: തി​രു​വി​താം​കൂ​റി​ല്‍ ദി​വാ​ന്‍ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് വ​ലി​യൊ​രു മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ ധീ​ര യോ​ദ്ധാ​വാ​യി​രു​ന്നു അ​മ്പ​ല​പ്പു​ഴ കെ.​സി.​എ​സ്. മ​ണി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ. വ​ലി​യൊ​രു ആ​ശ​യ​ത്തി​നും മാ​റ്റ​ത്തി​നും വേ​ണ്ടി പ​ട​പൊ​രു​തി​യ കെ.​സി.​എ​സ് മ​ണി​യെ ച​രി​ത്രം വി​സ്മ​രി​ച്ച​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

തി​രു​വി​താം​കൂ​ര്‍ ദി​വാ​നാ​യി​രു​ന്ന സ​ര്‍ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രെ കെ.​സി.​എ​സ്. മ​ണി വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന്‍റെ എ​ഴു​പ​ത്തി​യേ​ഴാം വാ​ര്‍​ഷി​കം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​പ്പു​ഴ രാ​മ​വ​ര്‍​മ സെ​ന്‍റി​ന​റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച കെ.​സി.​എ​സ്. മ​ണി​യും ഇ​ട​തു​പ​ക്ഷ രാ​ഷ്‌​ട്രീ​യ​വും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.


ജി. ​സു​ധാ​ക​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ര്‍​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി. ​രാ​ജ​ശേ​ഖ​ര​ന്‍, കെ. ​സ​ണ്ണി​ക്കു​ട്ടി, അ​നി​ല്‍ ബി. ​ക​ള​ത്തി​ല്‍, പി. ​രാ​മ​ച​ന്ദ്ര​ന്‍, ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി, സി. ​രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.