മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന
Wednesday, July 24, 2024 11:09 PM IST
മുഹ​മ്മ: പി​ന്നാ​ക്ക വി​ക​സ​ന കോ​ര്‍​പറേ​ഷ​നി​ല്‍നി​ന്ന് എ​ടു​ത്ത ലോ​ണി​ന്‍റെ തി​രി​ച്ച​ട​വി​ല്‍ മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സ് വീ​ഴ്ച​വ​രു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് സം​ഘം മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ക്ര​മ​ക്കേ​ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു.

വി​ജി​ല​ന്‍​സ് ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മെ വി​ജി​ല​ന്‍​സി​ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​യാ​ക്കാ​ന്‍ ക​ഴി​യൂ. ത​ട്ടി​പ്പ് ന​ട​ന്ന​താ​യി സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബോ​ധ്യ​മാ​യി​രു​ന്നു. കോ​ര്‍​പ​റേ​ഷ​നി​ല്‍നി​ന്ന് എ​ടു​ത്ത 2.23 കോ​ടി രു​പ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്ക് ലോ​ണാ​യി ന​ല്‍​കി​യി​രു​ന്നു.


ഈ ​തു​ക​യു​ടെ തി​രി​ച്ച​ട​വ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ത്തി​യെ​ങ്കി​ലും കോ​ര്‍​പറേ​ഷ​നി​ലേ​ക്കു​ള്ള തി​രി​ച്ച​ട​വ് കൃ​ത്യ​മാ​യി ന​ട​ന്നി​ല്ല.

24 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ വ്യ​ത്യാ​സ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ ര​സീ​ത് ഉ​പ​യോ​ഗി​ച്ച് ഈ ​തു​ക തി​രി​മ​റി ന​ട​ത്തി​യ​താ​യാ​ണ് ബോ​ധ്യ​മാ​യി​ട്ടു​ള്ള​ത്. സിഡിഎ​സ് മു​ന്‍ പ്ര​സി​ഡ​ന്‍റിനെയും മു​ന്‍ അ​ക്കൗ​ണ്ട​ന്‍റി നെയും കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന്‍ വി​ളി​ച്ചുവ​രു​ത്തി​യി​രു​ന്നു.