ക​മ്പി​ക​ള്‍ തെ​ളി​ഞ്ഞി​ട്ടും പാ​ല​ത്തി​ലെ കു​ഴി​ക​ൾ​ക്ക് പ​രി​ഹാ​ര​മി​ല്ല
Wednesday, July 24, 2024 11:09 PM IST
പൂ​ച്ചാ​ക്ക​ല്‍: അ​രൂ​ക്കു​റ്റി പാ​ല​ത്തി​ലെ കു​ഴി​ക​ള്‍ വ​ലു​താ​യി ക​മ്പി​ക​ള്‍ തെ​ളി​ഞ്ഞുക​ണ്ടി​ട്ടും പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​വി​ടെ പ​തി​വാ​യി.

ഒ​രുമാ​സ​ത്തോ​ള​മാ​യി പാ​ല​ത്തി​ല്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ട്. അ​തി​നി​ടെ അ​രൂ​ര്‍ തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രൂ​ക്കു​റ്റി റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചുവി​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും വ​ര്‍​ധി​ച്ചു. മ​ഴ​യി​ല്‍ വെ​ള്ള​ക്കെ​ട്ടാ​യ കു​ഴി​യി​ല്‍ വീ​ണു വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും പ​രു​ക്കു പ​റ്റി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

മ​ഴ മാ​റു​മ്പോ​ള്‍ കു​ഴി അ​ട​യ്ക്കു​മെ​ന്നു യാ​ത്ര​ക്കാ​ര്‍ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തി​നും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​രൂ​ര്‍, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി നൂ​റുക​ണ​ക്കി​നു പേ​രാ​ണു തൈ​ക്കാ​ട്ടു​ശേ​രി, പാ​ണാ​വ​ള്ളി, അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ല്‍നി​ന്നു പോ​കു​ന്ന​ത്.


അ​രൂ​ര്‍ റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പോ​ലെ അ​രൂ​ക്കു​റ്റി പാ​ല​ത്തി​ലെ കു​ഴി​ക​ള്‍ മൂ​ല​വും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്നു​ണ്ട്. കു​ഴി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി അ​ട​യ്ക്ക​ണ​മെ​ന്ന് എ​സ്ഡി​പി​ഐ അ​രൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ന​സീ​ബ് പാ​ണാ​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.