പ്ര​ഭാ​തഭ​ക്ഷ​ണ​മൊ​രു​ക്കി ചേ​പ്പാ​ടി​ലെ സ്കൂ​ളു​ക​ൾ
Wednesday, July 24, 2024 10:57 PM IST
ഹരിപ്പാ​ട്: ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ​ര്‍​ക്കാ​ർ എ​ല്‍​പി സ്കൂ​ളു​ക​ളി​ലും “മു​ത്താ​ഴം”​എ​ന്ന പേ​രി​ല്‍ സൗ​ജ​ന്യ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എം.​കെ. വേ​ണു​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ൻ കെ.​ വി​ശ്വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത​ വഹിച്ചു. കെജിഒഎ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ര​മേ​ഷ് ഗോ​പി​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബിആ​ര്‍സി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ജൂ​ലി എ​സ്. ബി​നു, ട്രെ​യി​ന​ര്‍ രാ​ജീ​വ്, പ​ഞ്ചാ​യ​ത്തം​ഗം ഐ.​ ത​മ്പി, ബി​ന്ദു ശി​വാ​ന​ന്ദ​ൻ, ഹെ​ഡ്മി​സ്ട്ര​സ് മി​നി കെ.​ നാ​യ​ര്‍, എ​സ്എംസി അം​ഗം സു​രേ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ന​ത്ഫ​ണ്ടി​ല്‍നി​ന്നു 20 ല​ക്ഷം രൂ​പ​യാ​ണ് നാ​ല് സ്കൂ​ളു​ക​ള്‍​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്

ചേ​പ്പാ​ട് തെ​ക്ക് എ​ല്‍പി സ്കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഡോ. കെ.​എ​സ് മോ​ഹ​ന്‍​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ​ഞ്ചാ​യ​ത്തം​ഗം ശാ​ലി​നി, ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.


ചേ​പ്പാ​ട് വ​ട​ക്ക് ഗ​വ.​എ​ല്‍​പി സ്കൂ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ ശി​വ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ൻ ഡി.​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി.​കെ.​എ​ച്ച്.​എ​സ്.​എ​സ് പ്രി​ന്‍​സി​പ്പ​ൽ ബി​നു കെ. ​സാ​മു​വ​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ണി​ച്ച​നെ​ല്ലൂ​ര്‍ ജി​എ​ല്‍​പി​എ​സി​ൽ മു​തു​കു​ളം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ട​യി​ല്‍ ഹ​രി​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​സ്മി​ന്‍, വി.​ സ​നി​ല്‍​കു​മാ​ര്‍, ഷൈ​നി, ഹെ​ഡ്മി​സ്ട്ര​സ് റെ​നി വി ​കു​ര്യ​ൻ, എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ വീ​ണ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.