ചാരുംമൂട് ജംഗ്‌ഷനിൽ ദേശാടനപ്പക്ഷികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു
Tuesday, July 23, 2024 11:41 PM IST
ചാ​രും​മൂ​ട്: പ​ക്ഷി​പ്പ​നി​യും പ​ക​ർ​ച്ചവ്യാ​ധി​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ ​പി റോ​ഡി​ൽ ചാ​രും​മൂ​ട് ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റ് ബസ് സ്റ്റോപ്പി​ന് സ​മീ​പം മ​ര​ക്കൊ​മ്പി​ൽ ദേ​ശാ​ട​ന​ക്കി​ളി​ക​ൾ വീ​ണ്ടും ചേ​ക്കേ​റി​യ​ത് യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു. റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ക്കൊ​മ്പി​ലാണ് ദേ​ശാ​ട​ന​ക്കി​ളി​ക​ൾ വ​ലി​യ തോ​തി​ൽ ചേ​ക്കേ​റി​യി​രി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി ദി​നം​പ്ര​തി യാ​ത്ര ചെ​യ്യു​ന്ന നൂ​റു​ക​ണ​ക്കി​നു പേ​ർ​ക്ക് ഇ​വ​യു​ടെ കാ​ഷ്ഠവും മ​റ്റും ദേ​ഹ​ത്ത് വീ​ണ് ദു​രി​ത​മാ​യി തീ​ർ​ന്നി​രി​ക്കു​യാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് മു​മ്പും ഇ​വി​ടെ ദേ​ശാ​ട​നപ്പക്ഷി​ക​ൾ ചേ​ക്കേ​റി​യി​രു​ന്നു. നി​ര​വ​ധി പ​രാ​തി​ക​ളെതു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ന്നി​രു​ന്ന മ​ര​ക്കൊ​മ്പു​ക​ൾ മു​റി​ച്ചു മാ​റ്റി​യി​രു​ന്നു.


എ​ന്നാ​ൽ, വീ​ണ്ടും മ​ര​ക്കൊ​മ്പു​ക​ൾ വ​ള​ർ​ന്ന​തോ​ടെ ദേ​ശാ​ട​നപ്പ​ക്ഷി​ക​ൾ ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. ഇ​വ മ​ര​ത്തി​ൽനി​ന്നു താ​ഴേ​ക്ക് വീ​ണ് വാ​ഹ​ന​ങ്ങ​ൾ ക​യ​റി ഇ​റ​ങ്ങു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്. കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്നി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ശ​ല്യം ഏ​റി​യി​രി​ക്കു​ന്ന​ത്.