ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ികയ്ക്ക് ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക​രാ​യി
Tuesday, July 23, 2024 11:41 PM IST
കാ​യം​കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​രി​ക്ക് ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക​രാ​യി. കാ​യം​കു​ള​ത്തുനി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 6.50ന് ​ആ​ല​പ്പു​ഴ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​ണ് ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. ബ​സ് അ​മ്പ​ല​പ്പു​ഴ എ​ത്താ​റാ​യ​പ്പോ​ഴാ​ണ് സം​ഭ​വം. ക​ണ്ട​ക്ട​ർ എ​ച്ച്.​ റ​ഷീ​ദ്കു​ട്ടി​യും ഡ്രൈ​വ​ർ എ​സ്.​ സ​ജി​യും ബ​സ് യാ​ത്ര​ക്കാ​രു​ടെ കൂ​ടി സ​മ്മ​ത​ത്തോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ണ്ടി പാ​യി​ച്ചു.


നി​മി​ഷ​നേ​രം കൊ​ണ്ട് ബ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി കൂ​ടി​യാ​യ യാ​ത്രി​ക​യ്ക്ക് മ​റ്റ് ജീ​വ​ന​ക്കാ​രും ഡോ​ക്ട​റും ചേ​ര്‍​ന്ന് ചി​കി​ത്സ ന​ല്‍​കി. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ യാ​ത്രി​ക​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ബ​സ് ജീ​വ​ന​ക്കാ​രും പൂ​ര്‍​ണപി​ന്തു​ണ ന​ല്‍​കി രം​ഗ​ത്തുവ​ന്ന യാ​ത്ര​ക്കാ​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് യാ​ത്ര​ക്കാ​രി​ക്ക് സ​ഹാ​യ​ക​മാ​യ