സ്റ്റേ​ഷ​ന​റി ക​ട​യ്ക്കു തീ​പി​ടി​ച്ചു; മൂ​ന്ന​രല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം
Tuesday, July 23, 2024 11:40 PM IST
ചെങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​ർ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലെ സ്റ്റേ​ഷ​ന​റി​ക്ക​ട​യ്ക്കു തീ​പി​ടി​ച്ചു. മൂ​ന്നു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. തി​രു​വ​ൻ​വ​ണ്ടൂ​ർ-​ക​ളീ​ക്ക​ൽ സു​ധീ​ഷ് കു​മാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ട​ത്തി​വ​ന്നി​രു​ന്ന ക​ട​യ്ക്കാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.

സ്റ്റേ​ഷ​ന​റി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ര​ണ്ട് റ​ഫ്രി​ജ​റേ​റ്റ​ർ, മെ​ഷീ​ൻ ത്രാ​സ്, സാ​ധ​ന​ങ്ങ​ൾ നി​റ​ച്ചുവ​ച്ചി​രു​ന്ന റാ​ക്കു​ക​ൾ, ചി​ല്ല് അ​ല​മാ​ര​ക​ൾ, ബ​ക്ക​റ്റു​ക​ൾ, മേ​ശ തു​ട​ങ്ങി ക​ട​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. റ​വ​ന്യു സം​ഘം സ്ഥ​ലം പ​രി​ശോ​ധി​ച്ചു. തി​രു​വ​ൻ​വ​ണ്ടൂ​ർ ക്ഷേ​ത്ര​ത്തി​ൽ പു​ല​ർ​ച്ചെ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രാ​ണ് തീ​പ്പി​ടു​ത്തം ക​ണ്ട​ത്.

ക​ട​യു​ടെ ഇ​രു​മ്പു ഷ​ട്ട​റി​ന​ടി​യി​ലൂ​ടെ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് അ​വ​ർ ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച​റി​യി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​രി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ മ​നു വി.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു യൂ​ണി​റ്റ് സം​ഘം എ​ത്തി ക​ട​യു​ടെ ഷ​ട്ട​ർ മു​റി​ച്ചുമാ​റ്റി​യാ​ണ് തീ​യ​ണ​ച്ച​ത്. തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ൻ​നാ​ശ ന​ഷ്ടം ഒ​ഴി​വാ​യി.


ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ശ​ര​ത്ച​ന്ദ്ര​ൻ അ​രു​ൺ, സു​നി​ൽ, പ്ര​ഭാ​ത്, ര​തീ​ഷ് എ​ന്നി​വ​രും അ​ഗ്നി​ര​ക്ഷാ​സേ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. മൂ​ന്ന​രല​ക്ഷ​ത്തി​നു​മേ​ൽ രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ക​ട ഉ​ട​മ പ​റ​ഞ്ഞു. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​റ​ഞ്ഞു. ക​ട​യ്ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മെ​യി​ൻ സ്വി​ച്ചി​ൽനി​ന്നു​മാ​ണ് തീ ​പ​ട​ർ​ന്ന​ത്.