കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പ​ക്കി സു​ബൈ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​ത്തു
Tuesday, July 23, 2024 11:40 PM IST
മാ​വേ​ലി​ക്ക​ര: ജ​യി​ൽ മോ​ചി​ത​നാ​യ​ശേ​ഷം കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ട​ക​ൾ കു​ത്തിത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കൊ​ല്ലം ശു​ര​നാ​ട് സ്വ​ദേ​ശി പ​ക്കി സു​ബൈ​ർ എ​ന്ന സു​ബൈ​റി​നെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി മോ​ഷ​ണം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

മാ​വേ​ലി​ക്ക​ര സ്നേ​ഹ മെ​ഡി​ക്ക​ൽ​സ്, സു​ശ്രീ​മ സ്റ്റോ​ർ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലും മോ​ഷ​ണശ്ര​മം ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലും മോ​ഷ​ണശേ​ഷം കു​ളി​ക്കു​ന്ന സ്ഥ​ല​ത്തും എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 14ന് ​മോ​ഷ​ണം ക​ഴി​ഞ്ഞു തി​രി​ച്ചു കൊ​ല്ല​ത്ത് പോ​കാ​ൻ മാ​വേ​ലി​ക്ക​ര റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ഒ​ളി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് പ​ക്കി സു​ബൈ​റി​നെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​റ​ത്തി​ക്കാ​ട്, വ​ള്ളി​കു​ന്നം കാ​യം​കു​ളം, അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ പ​ക്കി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


തെ​ളി​വെ​ടി​പ്പു​ക​ൾ​ക്ക് മാ​വേ​ലി​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​ജി​ത്, പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റ​ൻ​മാ​രാ​യ നൗ​ഷാ​ദ്, നി​സാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​നോ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബോ​ധി​ൻ, അ​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.