സഹായധനം കൈ​മാ​റി
Sunday, May 19, 2024 6:13 AM IST
അ​മ്പ​ല​പ്പു​ഴ: മ​രി​ച്ച ഫോ​ട്ടോ​ഗ്രഫ​റു​ടെ കു​ടും​ബ​ത്തി​ന് ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ര​ണാ​ന​ന്ത​ര സാ​ന്ത്വ​ന സ​ഹാ​യം കൈ​മാ​റി. ഫോ​ട്ടോ​ഗ്ര​ഫ​റാ​യി​രി​ക്കെ മ​രി​ച്ച പു​ന്ന​പ്ര മാ​ക്കി ജം​ഗ്ഷ​ന് സ​മീ​പം എ​സ്എം സിയി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ആ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ഹാ​യ​ധ​നം കൈ​മാ​റി​യ​ത്.

അം​ഗ​ങ്ങ​ളി​ൽനി​ന്ന് സ​മാ​ഹ​രി​ച്ച 9 ല​ക്ഷ​വും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി വെ​ൽ​ഫെ​യ​റി​ൽ നി​ന്നു​ള്ള 50,000 രൂ​പ​യു​മു​ൾ​പ്പ​ടെ 9.5 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കി​യ​ത്.

എ​ച്ച്. സ​ലാം എം​എ​ൽ​എ യി​ൽ നി​ന്ന് ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ സ​ന്ധ്യ ധ​ന​സ​ഹാ​യം ഏ​റ്റു​വാ​ങ്ങി. പ​റ​വൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​ഖാ​ദി​യ ദാ​സ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ന​ൻ പി​ള്ള, സി. ​സി. ബാ​ബു, ജെ. ​ആ​ന്‍റണി, മേ​ഖ​ല ട്ര​ഷ​റ​ർ സ​ന്തോ​ഷ് കാ​ത്തു, ആ​ന്‍റണി പൊ​ങ്ങ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.