വ​സ്ത്ര വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ ഉ​ട​മ​സ്ഥ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Thursday, February 29, 2024 11:26 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​യാ​യ വീ​ട്ട​മ്മ സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. ചേ​ര്‍​ത്ത​ല എ​ക്‌​സ്റേ ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള ലാ​ഥെ​ല്ല സ്ഥാ​പ​ന ഉ​ട​മ ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് 21-ാം വാ​ര്‍​ഡി​ല്‍ കാ​ളി​കു​ളം രാ​ജി​റാം​ വീ​ട്ടി​ല്‍ റാം​മ​ഹേ​ഷി (മ​ര്‍​ച്ച​ന്‍റ് നേ​വി)​ന്‍റെ ഭാ​ര്യ രാ​ജി മ​ഹേ​ഷി​നെ(45) യാ​ണ് സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നു​ള്ള ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബു​ധ​നാ​ഴ്ച രാ​ത്രി ക​ട​യ​ട​ച്ചു വീ​ട്ടി​ല്‍ പോ​യ രാ​ജി തി​രി​കെ ക​ട​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. രാ​ത്രി ഭാ​ര്യ​യെ കാ​ണാ​താ​യ​തി​നെതു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് റാം​മ​ഹേ​ഷ് തി​ര​ക്കി​യെ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് സ​ര്‍​ജ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യ മീ​ര ഏ​ക​മ​ക​ളാ​ണ്.