കെ.​എ​ന്‍. സെ​യ്ത് മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Thursday, February 29, 2024 1:55 AM IST
ചേ​ര്‍​ത്ത​ല: കോ​ണ്‍​ഗ്ര​സ്-​ഐ​എ​ന്‍​ടി​യു​സി നേ​താ​വും മി​ക​ച്ച സ​ഹ​കാ​രി​യു​മാ​യി​രു​ന്ന കെ.​എ​ന്‍. സെ​യ്ത് മു​ഹ​മ്മ​ദി​ന്‍റെ നാ​ലാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്നു. കെ.​എ​ന്‍. സെ​യ്ത് മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ല്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം കെ​പി​സി​സി വൈ​സ് പ്ര​സി​ഡന്‍റ് വി.​ടി. ബ​ല്‍​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡന്‍റ് കെ.​ജെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​ സു​ഗ​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന​വ​ര്‍​ക്കു സ​ഹാ​യ​വി​ത​ര​ണ​വും ന​ട​ത്തി. വൈ​സ് പ്ര​സി​ഡന്‍റ് ഐ​സ​ക് മാ​ട​വ​ന, സെ​ക്ര​ട്ട​റി ടി.​ഡി. രാ​ജ​ന്‍, എ​സ്. ശ​ര​ത്, കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, വി.​എ​ൻ. അ​ജ​യ​ൻ, സി.​ഡി. ശ​ങ്ക​ര്‍, പി.​ടി. രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​എം. ഹ​ബീ​ബ്, കെ.​സി. ആ​ന്‍റണി, ജി.​ സോ​മ​കു​മാ​ര്‍, പി.​പി. രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.