കൃ​ഷിഭൂ​മി ഇ​എ​സ്എ ആ​ക്കാ​നു​ള്ള നീ​ക്കം ക​ർ​ഷ​കവ​ഞ്ച​ന: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, September 25, 2024 3:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷിഭൂ​​​മി ഇ​​​എ​​​സ്എ ആ​​​ക്കാ​​​നു​​​ള്ള വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​യ നീ​​​ക്കം ക​​​ർ​​​ഷ​​​കസ​​​മൂ​​​ഹം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി. കേ​​​ന്ദ്ര മാ​​​ന​​​ദ​​​ണ്ഡപ്ര​​​കാ​​​രം ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ നൂ​​​റി​​​ൽ കൂ​​​ടു​​​ത​​​ൽ ജ​​​ന​​​സം​​​ഖ്യ ഉ​​​ള്ള​​​തും 20ശതമാനത്തി​​​ൽ താ​​​ഴെ വ​​​ന​​​ഭൂ​​​മി ഉ​​​ള്ള​​​തു​​​മാ​​​യ വി​​​ല്ലേ​​​ജു​​​ക​​​ൾ ഇ​​​എ​​​സ്എ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ക​​​യി​​​ല്ല എ​​​ന്ന​​​തി​​​നാ​​​ൽ,

ആ​​​റാം ഇ​​​എ​​​സ്എ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ ഇ​​​ത്ത​​​രം വി​​​ല്ലേ​​​ജു​​​ക​​​ളെ ലി​​​സ്റ്റി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും അ​​​ല്ലാ​​​ത്ത വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ വ​​​ന​​​ഭൂ​​​മി സ​​​ർ​​​വേ ന​​​മ്പ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി ഇ​​​എ​​​സ്എ വി​​​ല്ലേ​​​ജ് ആ​​​യി പു​​​ന​​​ർ​​​നാ​​​മ​​​ക​​​ര​​​ണം ന​​​ട​​​ത്തി അ​​​വ കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കാൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ​​​ന​​​ഭൂ​​​മി​​​യു​​​ടെ സ​​​ർ​​​വേ ന​​​മ്പ​​​ർ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ല്ലാ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​യ​​​തി​​​നാ​​​ൽ വ​​​ള​​​രെ വേ​​​ഗ​​​ത്തി​​​ൽ ഈ ​​​പ്ര​​​ക്രി​​​യ പൂ​​​ർ​​​ത്തി​​​യാ​​​ക്കാം .ഇ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​എ​​​സ്എ വി​​​ല്ലേ​​​ജു​​​ക​​​ളു​​​ടെ ലി​​​സ്റ്റും ജി​​​യോ കോ​​​ഡി​​​നേ​​​റ്റ്സും ബ​​​യോ​​​ഡൈ​​​വേ​​​ഴ്സി​​​റ്റി ബോ​​​ർ​​​ഡി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യും അ​​​തി​​​ന്മേ​​​ൽ പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ 60 ദി​​​വ​​​സം എ​​​ങ്കി​​​ലും സ​​​മ​​​യം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യ​​​ണം.

സം​​​സ്ഥാ​​​ന​​​ത്ത് കൃ​​​ഷിഭൂ​​​മി​​​യു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന വ​​​ന​​​ഭൂ​​​മി​​​യു​​​ടെ ആ​​​കി​​​ലോ​​​മീ​​​റ്റ​​​ർ ആ​​​യ​​​തി​​​നാ​​​ൽ ഇ​​​പ്പോ​​​ൾ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന 300 ജി​​​യോ കോ​​​ഡി​​​നേ​​​റ്റ് തി​​​ക​​​ച്ചും അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണ്. വ​​​ന​​​ഭൂ​​​മി മാ​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന രീ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​ന് ജി​​​യോ കോ​​​ഡി​​​നേ​​​റ്റ്സ് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​പ്പ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​ടി​​​ഞ്ഞാ​​​റേ​​​വീ​​​ട്ടി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ചാ​​​മ​​​ക്കാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​നു ഡൊ​​​മി​​​നിക് ന​​​ടു​​​വി​​​ലേ​​​ഴം,

ട്ര​​​ഷ​​​റ​​​ർ ജോ​​​സ് ജോ​​​ൺ വെ​​​ങ്ങാ​​​ന്ത​​​റ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സി.​​​ടി. തോ​​​മ​​​സ് , ജോ​​​ർ​​​ജുകു​​​ട്ടി മു​​​ക്ക​​​ത്ത് , ഷി​​​ജി ജോ​​​ൺ​​​സ​​​ൺ , റോ​​​സി​​​ലി​​​ൻ കെ. ​​​കു​​​രു​​​വി​​​ള, രാ​​​ജേ​​​ഷ് ജോ​​​ൺ, ജേ​​​ക്ക​​​ബ് നി​​​ക്കോ​​​ളാ​​​സ്, ടോ​​​മി​​​ച്ച​​​ൻ അ​​​യ്യ​​​രു​​​കു​​​ള​​​ങ്ങ​​​ര, ജി​​​നോ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.