ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ഹൈ​സ്കൂ​ൾ ല​ഹ​രി​മു​ക്ത പാ​ത തു​റ​ന്നു
Wednesday, September 25, 2024 3:20 AM IST
റാ​ന്നി: ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ആ​ശ്ര​മം ഹൈ​സ്കൂ​ൾ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി വി​മു​ക്ത പാ​ത തു​റ​ന്നു. സ്കൂ​ളി​നോ​ടു ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണ് ല​ഹ​രി വി​മു​ക്ത പാ​ത​യാ​യി ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ത​യി​ൽ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ സ്ഥാ​പി​ച്ചു. എ​സ്പി​സി​യു​ടെ​യും എ​ക്സൈ​സിന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ല​ഹ​രിമു​ക്ത പാ​ത​യു​ടെ പ്ര​ഖ്യാ​പ​നം.
പാ​ത​യു​ടെ സ​മ​ർ​പ്പ​ണം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ​ഥ​നി ആ​ശ്ര​മം സു​പ്പി​രീ​യ​ർ ജ​ന​റാ​ൾ ഫാ.​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ ഒ​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​ഷ്, സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് വ​ര​ന്പു​ങ്ക​ൽ ഒ​ഐ​സി, ഹെ​ഡ്മി​സ്ട്ര​സ് ലീ​ന ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ഫ.​കെ.​കെ. ഗോ​പ​കു​മാ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം ആ​രം​ഭി​ച്ച മ​ൾ​ട്ടി​പ​ർ​പ്പ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ കം ​ലാ​ബും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ക്വാ​ഡ് ഗ്ലോ​ബ​ൽ എം​ഡി അ​രു​ൺ ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.