പി​ഐ​പി വ​ക സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി കൈ​മാ​റ്റം ചെ​യ്തെ​ന്നു പ​രാ​തി
Wednesday, September 25, 2024 3:06 AM IST
കോ​ഴ​ഞ്ചേ​രി: പ​മ്പാ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ കോ​ഴ​ഞ്ചേ​രി ടി​ബി ജം​ഗ്ഷ​നി​ലു​ള്ള 255/33 സ​ര്‍​വേ ന​മ്പ​രി​ലു​ൾപ്പെ​ട്ട 4.24 സെ​ന്‍റ് സ്ഥ​ലം തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി തന്‍റെ വ​സ്തു​വി​നോ​ടു ചേ​ര്‍​ത്ത് വ​ന്‍​തു​ക​യ്ക്ക് ബാ​റു​ട​മ​യ്ക്ക് വി​റ്റ​താ​യി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.

പ​മ്പാ​ജ​ല​സേ​ച​ന പ​ദ്ധ​തി, റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വി​ഹി​ത ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി ആ​രോ​പി​ച്ചു.

ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ ബോ​ര്‍​ഡ് ഇ​രു​ന്ന സ്ഥ​ല​മാ​ണ് വി​ല്പ​ന ന​ട​ത്തിയത്.ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ന​ട​ന്ന ക​ച്ച​വ​ട​ത്തി​ല്‍ ഇ​ട​നി​ല​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ക്കു​വ​ര​വ് റ​ദ്ദാ​ക്കി വ​സ്തു ഇ​റി​ഗേ​ഷ​ന് തി​രി​കെ ന​ല്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ മ​ന്ത്രി​മാ​ർ​ക്കും പ​രാ​തി ന​ൽ​കി.


പ​രാ​തി​യി​ല്‍ ന​ട​പ​ടി​ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ത ഫി​ലി​പ്പ്, അ​ശോ​ക് ഗോ​പി​നാ​ഥ്, അ​നീ​ഷ് ച​ക്കു​ങ്ക​ല്‍, സി. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.