മ​രം മു​റി​ക്കു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, September 25, 2024 3:06 AM IST
അ​ടൂ​ർ: ക​ട​മ്പ​നാ​ട് മ​രം മു​റി​ക്കു​ന്ന​തി​നി​ടെ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​ട​മ്പ​നാ​ട് വ​ട​ക്ക് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജ​നാ​ർദ​ന​നാ​ണ് (45) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ക​ട​മ്പ​നാ​ട് വ​ട​ക്ക് ല​ക്ഷ്മി വി​ലാ​സം സ്കൂ​ളി​ന് സ​മീ​പം തെ​ങ്ങ് മു​റി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ ജ​നാ​ർ​ദ​ന​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച രാ​ത്രി​ മ​രി​ച്ചു. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: യ​ദു​കൃ​ഷ്ണ​ൻ, അ​ന​ന്യ കൃ​ഷ്ണ​ൻ.