ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് മ​ല​ങ്ക​ര ഫൊ​റോ​ന കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 25, 2024 3:20 AM IST
റാ​ന്നി: കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ അ​ല്മാ​യ സം​ഘ​ട​ന​യാ​യ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ മ​ല​ങ്ക​ര ഫൊ​റോ​ന​യി​ലെ കു​ടും​ബ​സം​ഗ​മം റാ​ന്നി സെ​ന്‍റ് തെ​രേ​സാ​സ് ക്‌​നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു.

ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ക്‌​നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം കൃ​ത​ജ്ഞ​താബ​ലി അ​ർ​പ്പി​ച്ചു.

കെ​സി​സി മ​ല​ങ്ക​ര ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സാബു ​പാ​റാ​നി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഫൊ​റോ​ന വി​കാ​രി ഫാ. ​റെ​ന്നി ക​ട്ടേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കെ​സി​സി മ​ല​ങ്ക​ര ഫൊ​റോ​ന ചാ​പ്ലെ​യി​ൻ ഫാ. ​ബോ​ബി ചേ​രി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ക്‌​നാ​നാ​യ സ​മു​ദാ​യ​ ശക്തീ​ക​ര​ണ ക്ലാ​സ് ന​യി​ച്ചു. യൂ​ണി​റ്റ് ചാ​പ്ലെ​യി​ൻ ഫാ. ​ജീ​സ് ഐ​ക്ക​ര, കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി മു​ള​വേ​ലി​പ്പു​റം, ഫൊ​റോ​ന സെ​ക്ര​ട്ട​റി ബി​നു ചെ​ങ്ങ​ളം,

കെ​സി​സി റാ​ന്നി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷി​ബു ക​ല്ലേ​ലി​മ​ണ്ണി​ൽ, കെ.​ജെ. ഫി​ലി​പ്പ്, സ​ൽ​വി ത​യ്യി​ൽ, സ​ജി വ​ല്ലു​വ​ന്താ​നം, എം.​ടി. ഏ​ബ്ര​ഹാം, ടി​നോ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.