കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ‘സ്വ​ച്ഛ​ത ഹി ​സേ​വ’ കാ​ന്പയിൻ
Wednesday, September 25, 2024 3:20 AM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ സ്വ​ച്ഛ​ത ഹി ​സേ​വ കാ​മ്പെ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ഇതിന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ റിം​ഗ് റോ​ഡി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് സ​ദാ​ന​ന്ദ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കാ​വ്യ​ക​ല, ശു​ചി​ത്വ​മി​ഷ​ൻ യം​ഗ് പ്ര​ഫ​ഷ​ണ​ൽ എ​ച്ച്.​എ​സ്. ഋ​തു​പ​ർ​ണ, ഗ്രീ​ൻ വി​ല്ലേ​ജ് സീ​നി​യ​ർ പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. പ്ര​സാ​ദ്, ന​ഗ​ര​സ​ഭ ഹ​രി​തക​ർ​മസേ​ന ജീ​വ​ന​ക്കാ​ർ,


എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​ഗോ​കു​ൽ ജി. ​നാ​യ​ർ, ആ​ൻ​സി സാം, ​എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ ല​ക്ഷ്മി ദി​ലീ​പ്, അ​ശ്വി​ൻ സു​ധാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ൻ​എ​സ്എ​സ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെയും മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​എ​സ്എ​സ് സെ​ല്ലി​ന്‍റെയും നി​ർ​ദ്ദേ​ശ​ത്തി​ലാ​ണ് കാ​മ്പെ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്.